കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

നിരവധി ആനുകൂല്യങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇപ്പോഴും നടത്തി കൊണ്ടിരിക്കുകയാണ്. വിവിധ ക്ഷേമനിധി ബോർഡുകൾ വഴി സർക്കാർ 1000 രൂപയുടെ ധനസഹായം തരുന്നു. ഇതിന് മുൻപ് അപേക്ഷിച്ചിട്ട് കിട്ടാത്തവർക്കും ഇത് വരെ അപേക്ഷിക്കാത്തവർക്കും ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ജൂലൈ 31 വരെയാണ് കൂടുതൽ ക്ഷേമനിധി ബോർഡുകളിലും അപേക്ഷിക്കാനുള്ള അവസാന തീയ്‌തെ. മോട്ടോർ ക്ഷേമനിധി വകുപ്പ് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

http://boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പുതുക്കിയ നിരക്കില്‍ തുക അടയ്ക്കാത്ത പഴയ പദ്ധതികളായ കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, ഗാര്‍ഹിക തൊഴിലാളി, അലക്ക് തൊഴിലാളി , പാചക തൊഴിലാളി, ക്ഷേത്ര ജീവനക്കാര്‍ പദ്ധതികളില്‍ എന്നിവയിൽ അംഗത്വം ഉള്ളവർക്കും അപേക്ഷിക്കാം. ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം, 10000 രൂപ പലിശരഹിത വായ്പയും ഈ പദ്ധതി വഴി ലഭിക്കും.

സ്വയം തൊഴിൽ ഉള്ളവർക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവര്‍ക്കും 1000 രൂപ. തയ്യല്‍ തൊഴിലാളി, ബീഡി, ചുരുട്ട് തൊഴിലാളി, കൈത്തറി തൊഴിലാളി, കേരള കര്‍ഷക തൊഴിലാളി, കേരള നിര്‍മാണ തൊഴിലാളി, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി, കേരള കള്ള് വ്യവസായ തൊഴിലാളി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി, തുടങ്ങി ക്ഷേമ നിധി ബോർഡ് അംഗങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.

Leave a Reply